ഇന്നത്തെ
സുപ്രഭാതമെത്രയും മനോഹരമു –
ള്ളിലെ പ്രകാശത്തെ
ഉദ്ദ്വീപ്ത ജ്വാലയാക്കാന്‍
പൊന്വിളക്കിന്
മുന്നില്‍ ഞാനിന്നനങ്ങാതിരുന്നതും
എന്നുടെ നാവില്‍ നിങ്ങള്‍
ഹരിശ്രീ കുറിച്ചതും 1
അക്ഷര സാമ്രാജ്യത്തെ
എന്മുന്നിലെത്തിക്കുവാന്
അക്ഷമരായിട്ടുള്ളൊരേട്ടനെ
ബന്ധുക്കളെ
സാക്ഷിയായ്, ഞാനുമേതും
ശാഡിയങ്ങള് കാണിക്കാതെ
സൂക്ഷ്മതോയോടെയെന്റെ
ജിഹ്വാഗ്രാം നീട്ടിയില്ലെ 2
ഗുരുനാഥനായ്
വന്നെന്നുടെ നാവിന് തുമ്പില്‍
ഹരിശ്രീ
കുറിച്ചൊരു വിദ്വാനാം പുണ്യാത്മാവേ (punyatmaamave)
അറിവിന് ലോകത്തേയ്ക്കെന്നെ
നീ നയിക്കേനെ
നിറയും വിവേകത്തിന്
വഴികള്‍ കാട്ടേണമേ! 3
അക്ഷരം ദൈവദത്തമായൊരു
പുണ്യമെന്നു -
നിശ്ചയം
ചെയ്തിട്ടുളള കുലത്തില്‍ ജനിച്ചതും (മലയാളികള്‍ ആചരിക്കുന്ന സദ്ക്രിയ)
നിശ്ചിതപ്രായത്തില്ത്താന്
വാഗ്ദേവീ ക്ഷേത്രത്തില്‍ വെ- (2നും 3നും ഇടയില്‍ )
ച്ചശ്ച്നമ്മമാരുടെ
ഇച്ഹയ്കൊത്തു നില്കൂന്നു ഞാനും. 4
വാക്കുകള്‍ പ്രവര്‍ത്തിയും കാഴ്ച കേള്‍വിയുമൊക്കെ
തര്‍ക്കമെന്നിയെ മേളിച്ചു കൃത്യമായ് തീരുവാനും
സദ്ഗതിയോടെ വിജ്ഞ്യാന
ശാഖകളിലെല്ലാം
ഊക്കമായ്
നിപുണതയെകുവാനാശ്രയം നീ. 5
ഉള്ളിലെ വിചാരങ്ങള്‍ നിര്‍മ്മലമാക്കുവാനും
നന്മയോടെയെന്നും വളരാന്‍ വര്‍ത്തിക്കാനും
ന്യായാന്യായമായെന്നില്‍
വിവേകം വളര്‍ത്തുവാന്‍
സ്ഥായിയായെന്നിലെന്നും
നിറഞ്ഞു നിന്നീടണം. 6
ജ്ഞ്യാനേന്ദ്രിയങ്ങളാകും
കര്‍ണങ്ങള്‍ നയനങ്ങള്‍
കര്‍മ്മേന്ദ്രിയങ്ങളാകും അന്ഗുലീ രസനയും
മേളിക്കാന്‍
നയിച്ചീടാന്‍ ഗുരുവിന് കടാക്ഷവും
ദേവിതന്നനുഗ്രഹ മാശിസ്സും തേടുന്നു ഞാന്‍ !!! 7
(രാധാകൃഷ്ണന് എ
കെ – 11th October, 2016)