സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരുഷ്യാമി
സിദ്ധേര്‍ ഭാവതുമേ സദാ
ശ്രീജേ സരസ്വതി
പൂജിതേ ദേവതേ
വാഗ്ഗേയകാരിണീ കൈ
തൊഴുന്നേന്‍
എന്നുമെന്‍ നാവില്‍
നീ സത്യമായ് വാഴുവാന്‍
വന്ദിച്ചു കൈകൂപ്പി
നിന്നിടാം ഞാന്‍
ഇന്ന് ലഭിച്ച
ഹരിശ്രീ മധുരവും
നിന്നുടെ കാരുണ്യ
ദൃഷ്ടിയുമെപ്പോഴും
എന്നില്‍
വിളങ്ങീടുവാന്‍ സ്ഥായിയായീടണം
എന്നുമേ എന്നെ നീ
കാക്കുമാറാകണം
മര്‍ത്യനെ മറ്റു
ജീവജാലങ്ങളില്‍ നിന്നും
വ്യത്യസ്തനാക്കിയ
വക്പാടവ ചാതുരി
അക്ഷരതല്‍പ്പരനാക്കിയതും
പിന്നെ
മോക്ഷകാര്യപ്രേമിയാക്കിയതും
നീയേ!
ഉള്ളില്‍ വിരിയുന്ന
രാഗവും മോഹവും
എല്ലാമേറ്റവും
വ്യക്തമാകുംപടി
തെല്ലും
പിഴവുകളില്ലാതെ യഥാവിധി
ചൊല്ലേഎടുവാനും
കഴിയുമാറാകണം
നല്ലതു ചൊല്ലുവാന്‍
നല്ലതു തോന്നുവാന്‍
നന്മതാന്‍ ജീവിത
സുവൃതമാകുവാന്‍
നന്നേ സുദൃഡനിശ്ചയമോര്‍ക്കുവാന്‍
എന്നേ
അനുഗ്രഹിചീടണമെപ്പോഴും
ഇന്നെന്‍റെ നാവില്‍
വിളങ്ങിയ പോലവേ!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ