2017 ഒക്‌ടോബർ 26, വ്യാഴാഴ്‌ച

കുഞ്ഞുമണിയുടെ ഏഴുത്തിനിരിക്കല്‍


ഇന്നത്തെ സുപ്രഭാതമെത്രയും മനോഹരമു –
ള്ളിലെ പ്രകാശത്തെ ഉദ്ദ്വീപ്ത  ജ്വാലയാക്കാന്‍
പൊന്‍വിളക്കിന്‍ മുന്നില്‍ ഞാനിന്നനങ്ങാതിരുന്നതും
എന്നുടെ നാവില്‍ നിങ്ങള്‍ ഹരിശ്രീ കുറിച്ചതും                                                  1

അക്ഷര സാമ്രാജ്യത്തെ എന്‍മുന്നിലെത്തിക്കുവാന്‍
അക്ഷമരായിട്ടുള്ളൊരേട്ടനെ ബന്ധുക്കളെ
സാക്ഷിയായ്, ഞാനുമേതും ശാഡിയങ്ങള്‍ കാണിക്കാതെ
സൂക്ഷ്മതോയോടെയെന്‍റെ ജിഹ്വാഗ്രാം  നീട്ടിയില്ലെ                                            2

ഗുരുനാഥനായ് വന്നെന്നുടെ നാവിന്‍ തുമ്പില്‍
ഹരിശ്രീ കുറിച്ചൊരു വിദ്വാനാം പുണ്യാത്മാവേ (punyatmaamave)
അറിവിന്‍ ലോകത്തേയ്ക്കെന്നെ നീ നയിക്കേനെ
നിറയും വിവേകത്തിന്‍ വഴികള്‍ കാട്ടേണമേ!                                                     3

അക്ഷരം ദൈവദത്തമായൊരു പുണ്യമെന്നു -
നിശ്ചയം ചെയ്തിട്ടുളള കുലത്തില്‍ ജനിച്ചതും (മലയാളികള്‍ ആചരിക്കുന്ന സദ്ക്രിയ) 
നിശ്ചിതപ്രായത്തില്‍ത്താന്‍ വാഗ്ദേവീ ക്ഷേത്രത്തില്‍ വെ- (2നും 3നും ഇടയില്‍ )
ച്ചശ്ച്നമ്മമാരുടെ  ഇച്ഹയ്കൊത്തു നില്കൂന്നു ഞാനും.                                    4

വാക്കുകള്‍  പ്രവര്‍ത്തിയും കാഴ്ച കേള്‍വിയുമൊക്കെ
തര്‍ക്കമെന്നിയെ മേളിച്ചു  കൃത്യമായ് തീരുവാനും 
സദ്ഗതിയോടെ വിജ്ഞ്യാന ശാഖകളിലെല്ലാം 
ഊക്കമായ് നിപുണതയെകുവാനാശ്രയം നീ.                                                       5

ഉള്ളിലെ വിചാരങ്ങള്‍  നിര്‍മ്മലമാക്കുവാനും   
നന്മയോടെയെന്നും  വളരാന്‍ വര്‍ത്തിക്കാനും  
ന്യായാന്യായമായെന്നില്‍ വിവേകം വളര്‍ത്തുവാന്‍   
സ്ഥായിയായെന്നിലെന്നും നിറഞ്ഞു  നിന്നീടണം.                                            6

ജ്ഞ്യാനേന്ദ്രിയങ്ങളാകും കര്‍ണങ്ങള്‍ നയനങ്ങള്‍   
കര്‍മ്മേന്ദ്രിയങ്ങളാകും അന്ഗുലീ രസനയും
മേളിക്കാന്‍ നയിച്ചീടാന്‍ ഗുരുവിന്‍ കടാക്ഷവും
ദേവിതന്നനുഗ്രഹ മാശിസ്സും തേടുന്നു ഞാന്‍ !!!                                                  7


(രാധാകൃഷ്ണന്‍ എ കെ – 11th October, 2016)

സരസ്വതി പൂജ


സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരുഷ്യാമി
സിദ്ധേര്‍ ഭാവതുമേ സദാ
   
ശ്രീജേ സരസ്വതി പൂജിതേ ദേവതേ
വാഗ്ഗേയകാരിണീ കൈ തൊഴുന്നേന്‍
എന്നുമെന്‍ നാവില്‍ നീ സത്യമായ് വാഴുവാന്‍
വന്ദിച്ചു കൈകൂപ്പി നിന്നിടാം ഞാന്‍
ഇന്ന് ലഭിച്ച ഹരിശ്രീ മധുരവും
നിന്നുടെ കാരുണ്യ ദൃഷ്ടിയുമെപ്പോഴും
എന്നില്‍ വിളങ്ങീടുവാന്‍ സ്ഥായിയായീടണം
എന്നുമേ എന്നെ നീ കാക്കുമാറാകണം

മര്‍ത്യനെ മറ്റു ജീവജാലങ്ങളില്‍ നിന്നും
വ്യത്യസ്തനാക്കിയ വക്പാടവ ചാതുരി
അക്ഷരതല്‍പ്പരനാക്കിയതും പിന്നെ
മോക്ഷകാര്യപ്രേമിയാക്കിയതും നീയേ!
ഉള്ളില്‍ വിരിയുന്ന രാഗവും മോഹവും
എല്ലാമേറ്റവും വ്യക്തമാകുംപടി
തെല്ലും പിഴവുകളില്ലാതെ യഥാവിധി
ചൊല്ലേഎടുവാനും കഴിയുമാറാകണം


നല്ലതു ചൊല്ലുവാന്‍ നല്ലതു തോന്നുവാന്‍
നന്മതാന്‍ ജീവിത സുവൃതമാകുവാന്‍
നന്നേ സുദൃഡനിശ്ചയമോര്‍ക്കുവാന്‍
എന്നേ അനുഗ്രഹിചീടണമെപ്പോഴും
ഇന്നെന്‍റെ നാവില്‍ വിളങ്ങിയ പോലവേ!!!


    

കുഞ്ഞുമണിയുടെ ഏഴുത്തിനിരിക്കല്‍

ഇന്നത്തെ സുപ്രഭാതമെത്രയും മനോഹരമു – ള്ളിലെ പ്രകാശത്തെ ഉദ്ദ്വീപ്ത  ജ്വാലയാക്കാന്‍ പൊന്‍വിളക്കിന്‍ മുന്നില്‍ ഞാനിന്നനങ്ങാതിരുന്നതും ...